ക്രഷറിൽ പങ്കാളിത്തം വാഗ്ദാനം നൽകി ഏഴു പവനും മൂന്നര ലക്ഷവും വാങ്ങി വഞ്ചിച്ചു

Kannadiparamba online news
Screenshot

മയ്യിൽ: സ്റ്റോൺ ക്രഷറിൽ പാർട്ണർഷിപ്പ് വാഗ്ദാനം നൽകി ഏഴുപവൻ്റെ ആഭരണങ്ങളും മൂന്നര ലക്ഷം രൂപയും കൈപ്പറ്റിയ ശേഷം പങ്കാളിത്തം നൽകാതെയും നൽകിയ തുക തിരികെ നൽകാതെയും വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു .കണ്ണാടിപ്പറമ്പ് ചേലേരി സ്വദേശിയുടെ പരാതിയിൽ കണ്ണൂർഎളയാവൂരിലെ സഞ്ജയനെതിരെയാണ് വഞ്ചനാകുറ്റത്തിന് മയ്യിൽ പോലീസ് കേസെടുത്തത്. 2025 മാർച്ച് 30 നും എപ്രിൽ ഒന്നിനുമിടയിലാണ് പരാതിക്കാരനിൽ നിന്നും പ്രതിപണവും സ്വർണ്ണവും കൈപ്പറ്റിയത്. പിന്നീട് വാഗ്ദാനത്തിൽ നിന്നും പിൻമാറിയതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!