മയ്യിൽ: ബൈക്ക് അപകടത്തിൽ കടൂർ സ്വദേശി യുവാവിന് ദാരുണാന്ത്യം. മയ്യിൽ കടൂർ ചെറുപഴശ്ശി സ്വദേശിയായ മുഹമ്മദ് അസ്‌ലം (34) മരണപ്പെട്ടത്. ഇന്ന് രാവിലെ ചെറുവത്തലമൊട്ടയിൽ വച്ച് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് മറിഞ്ഞതാണ് അപകടം. ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കടൂർ സ്വദേശിയായ എം. പി. യൂസഫിന്റെയും എം. അസ്മയുടെയും മകനാണ് അസ്‌ലം.
ഭാര്യ: തയ്യിൽ അർഷാന (ചെറുവത്തലമൊട്ട)
സഹോദരൻ: അജ്മൽ
മയ്യത്ത് നമസ്കാരം: വൈകുന്നേരം 5.30ന് ചെറുവത്തലമൊട്ട ജുമാ മസ്ജിദ്
ഖബറടക്കം: കടൂർ ഖബർസ്ഥാനിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

