പയ്യന്നൂർ: പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കേളോത്ത് ഖാദി കേന്ദ്രത്തിന് സമീപത്തു നിന്നും ആരംഭിച്ച പ്രകടനത്തോടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എത്തിയാണ് പത്രിക സമർപ്പണം നടന്നത്.
വിഭാഗംപ്രകാരം സ്ഥാനാർത്ഥികൾ
കരിവെള്ളൂർ ഡിവിഷൻ – കെ. ദേവകി (കോൺഗ്രസ്) പെരളം – ദിബിൽ ആർ. നായർ (കോൺഗ്രസ്) മാത്തിൽ – പി. ബീന (കോൺഗ്രസ്) പെരിങ്ങോം – അജിത (കോൺഗ്രസ്) പാടിയോട്ടുചാൽ – രേഷ്മ വി. രാജു (കോൺഗ്രസ്) പുളിങ്ങോം – ജോമോൾ ജോസഫ് (കേരള കോൺഗ്രസ്–ജെ) പ്രാപ്പൊയിൽ – മുഹമ്മദ് സലീം ടി.എ (മുസ്ലിം ലീഗ്) പെരിന്തട്ട – മുസ്തഫ പി (മുസ്ലിം ലീഗ്) വെള്ളോറ – സ്വപ്ന ഇ (കോൺഗ്രസ്) മാതമംഗലം – ബീന വി.എം (കോൺഗ്രസ്) കാങ്കോൽ – ശശീന്ദ്രൻ ടി (കോൺഗ്രസ്) കുഞ്ഞിമംഗലം – ശിവജി വി.ടി (കോൺഗ്രസ്) കുന്നരു – ഷർമ്മിള (കോൺഗ്രസ്) രാമന്തളി – സബീർ മുഹമ്മദ് (മുസ്ലിം ലീഗ്)
നേതൃത്വം
യു.ഡി.എഫ് നേതാക്കളായ കെ.കെ. സുരേഷ്, കെ. ജയരാജ്, എസ്.എ. ശുക്കൂർ ഹാജി, ജോസഫ് മുള്ളമട, കെ.കെ. അഷ്റഫ്, വി.വി. ഉണ്ണികൃഷ്ണൻ, പി.എം. ലത്തീഫ്, പി.വി. സുരേന്ദ്രൻ, എം.ടി.പി. അബ്ദുൾ ഹമീദ് എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

