തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപായി സംസ്ഥാനത്ത് നടക്കുന്ന Special Summary Revision (SSR) പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിലെത്തുന്ന എന്യുമറേഷൻ ഫോമുകൾ എങ്ങനെ പൂരിപ്പിക്കണം? 2002ലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട സംശയങ്ങളാണ് കൂടുതൽ ആളുകൾക്കും ഉയരുന്നത്.
എന്യുമറേഷൻ ഫോം മൂന്ന് ഭാഗങ്ങളാണ്: A, B, C. ഏത് ഭാഗം ആരാണ് പൂരിപ്പിക്കേണ്ടതെന്ന് താഴെ വിശദീകരിക്കുന്നു.
➤ ആരാണ് ഏത് ഫോം പൂരിപ്പിക്കേണ്ടത്?
1️⃣ 2002ലെ വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടെങ്കിൽ
✔️ A ഭാഗം
✔️ B ഭാഗം
മാത്രം പൂരിപ്പിക്കുക.
2️⃣ 2002ലെ പട്ടികയിൽ നിങ്ങൾ ഇല്ലെങ്കിലും, നിങ്ങളുടെ ഉറ്റബന്ധു ഉണ്ടെങ്കിൽ
✔️ A ഭാഗം
✔️ C ഭാഗം
പൂരിപ്പിക്കണം.
3️⃣ നിങ്ങളോ നിങ്ങളുടെ കുടുംബാംഗങ്ങളോ 2002ലെ പട്ടികയിൽ ഇല്ലെങ്കിൽ
✔️ A ഭാഗം മാത്രം പൂരിപ്പിച്ചാൽ മതി.
കരട് പട്ടികയ്ക്ക് ശേഷം ലഭിക്കുന്ന നോട്ടീസിൽ യോഗ്യത തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണം.
A ഭാഗം — എല്ലാവരും പൂരിപ്പിക്കേണ്ട പൊതുവിവരങ്ങൾ
A ഭാഗം നിലവിലുള്ള നിങ്ങളുടെ പുതിയ വിവരങ്ങൾ ഉൾക്കൊള്ളണം:
ജനനത്തീയതി ആധാർ നമ്പർ മൊബൈൽ നമ്പർ അച്ഛൻ, അമ്മ, ജീവിതപങ്കാളി എന്നിവരുടെ പേര് ഇവരുടെ നിലവിലെ EPIC നമ്പർ (2025ലെ വോട്ടർ ലിസ്റ്റിലോ പുതിയ കാർഡിലോ ഉണ്ടായിരിക്കും) ❗ ശ്രദ്ധിക്കുക: 2002ലെ EPIC നമ്പർ ഇവിടെ എഴുതരുത്.
B ഭാഗം — 2002ലെ പട്ടികയിൽ പേരുള്ളവർക്ക്
B ഭാഗത്തിൽ 2002ലെ വോട്ടർ പട്ടികയിൽ തന്നിരുന്ന വിവരങ്ങളാണ് നൽകേണ്ടത്:
2002ലെ വോട്ടറുടെ പേര് അന്ന് ഉണ്ടായിരുന്ന EPIC നമ്പർ (നമ്പർ ഇല്ലെങ്കിൽ ഒഴിവാക്കാം) 2002ലെ പട്ടികയിൽ ‘Related Person’ എന്ന കോളത്തിൽ എഴുതിയിരിക്കുന്ന ബന്ധുവിന്റെ പേര് വോട്ടർ ഉണ്ടായിരുന്ന മണ്ഡലത്തിന്റെ പേര്, മണ്ഡലം നമ്പർ പാർട്ട് നമ്പർ (അതേപടി) ക്രമനമ്പർ (Part Serial Number)
✔️ പാർട്ട് നമ്പർ = ഭാഗം നമ്പർ
✔️ പാർട്ട് സീരിയൽ നമ്പർ = ക്രമനമ്പർ
2002ലെ പട്ടികയിൽ നിന്നുള്ള വിവരങ്ങൾ എങ്ങനെ കണ്ടെത്താം?
ceo.kerala.gov.in/voter-search സന്ദർശിക്കുക 2002ൽ നിങ്ങൾ വോട്ടറായിരുന്ന ജില്ല, നിയമസഭാമണ്ഡലം, ബൂത്ത് എന്നിവ നൽകിയുള്ള സെർച്ച് ചെയ്യുക മലയാളത്തിലാണ് പേര് ടൈപ്പ് ചെയ്യേണ്ടത് വീട്ടിലെ ഒരാളുടെ പേര് കിട്ടിയാൽ, വീട്ടുനമ്പർ ക്ലിക്ക് ചെയ്ത് മറ്റുള്ളവരുടെ വിവരങ്ങളും കാണാം
C ഭാഗം — 2002ലെ പട്ടികയിൽ ഉറ്റബന്ധുക്കൾ ഉള്ളവർക്ക്
ഇത് നിങ്ങളുടെ വിവരങ്ങൾ നൽകുന്ന ഭാഗമല്ല.
2002ലെ പട്ടികയിൽ ഉണ്ടായ ഒരാൾ (അച്ഛൻ/അമ്മ/സഹോദരൻ/ബന്ധു) എന്നിവരുടെ: പേര് അന്ന് ഉണ്ടായിരുന്ന EPIC നമ്പർ നിയമസഭാമണ്ഡലം മണ്ഡലം നമ്പർ ഭാഗം നമ്പർ ക്രമനമ്പർ ഇവയാണ് നൽകേണ്ടത്.
ബാധകമായ ബന്ധുവിന്റെ 2002ലെ ‘Related Person’ കോളത്തിൽ എഴുതിയിരിക്കുന്ന പേരും അതുപോലെ നൽകണം.
ഫോട്ടോ, ഒപ്പ് എന്നിവ സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പട്ടികയിലെ ചിത്രം മാറ്റണമെങ്കിൽ മാത്രം പുതിയ ഫോട്ടോ ഒട്ടിക്കാം രണ്ടു പകർപ്പുകൾ പൂരിപ്പിക്കുക: ഒന്ന് B.L.O ന് നൽകാൻ മറ്റൊന്ന് ഒപ്പിട്ട രസീതായി സൂക്ഷിക്കാൻ അവസാന തീയതിയും ഒപ്പും നിർബന്ധമാണ് വീട്ടിലില്ലാത്ത അംഗത്തിന്റെ പേരിൽ പൂരിപ്പിക്കുന്ന ഫോമായാൽ: ബന്ധം വ്യക്തമാക്കിയിട്ട് വീട്ടിലെ മുതിർന്ന അംഗം ഒപ്പിടാം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

