പയ്യന്നൂർ: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. മാട്ടൂൽ ആറു തെങ്ങ് ബോട്ട് ജെട്ടിക്ക് സമീപത്തെ സാറൻ്റെ വിട ഫൈസലിൻ്റെ മകൻ ഫയാസ് (18) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മാട്ടൂൽആർ.സി. ചർച്ച് കോളനിക്ക്സമീപത്തെ അബ്ദുൾ സലാമിൻ്റെ മകൻ മുഹമ്മദ് റാഫി (18) യെ ഗുരുതര പരിക്കുകളോടെ
കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.15 മണിയോടെ എട്ടിക്കുളം മൊട്ടക്കുന്ന് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഫയാസിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി മരണപ്പെട്ടു. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ . പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

