നാറാത്ത് പഞ്ചായത്ത് 5-ാം വാർഡ്: എൽ.ഡി.എഫ് സ്ഥാനാർത്ഥി സി. ഇബ്രാഹിംകുട്ടിക്ക് വ്യാപാരി വ്യവസായി സമിതിയുടെ കെട്ടിവെക്കാനുള്ള തുക നൽകി

Kannadiparamba online news

നാറാത്ത്:
നാറാത്ത് ഗ്രാമപഞ്ചായത്തിലെ 5-ാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതോടനുബന്ധിച്ച് വ്യാപാരി വ്യവസായി സമിതി കണ്ണാടിപറമ്പ് യൂണിറ്റ് സി. ഇബ്രാഹിംകുട്ടിക്ക് നൽകി പിന്തുണ അറിയിച്ചു.

സഹായത്തുക സമിതി ജില്ലാ കമ്മിറ്റി അംഗം പി.വി. ശശിധരൻ സ്ഥാനാർത്ഥിക്ക് കൈമാറി. യൂണിറ്റ് പ്രസിഡന്റ് പി. ജഗനാഥൻ, സമിതി നേതാക്കളായ കെ. പ്രകാശൻ, സി.വി. പുരുഷോത്തമൻ, പി. അൻവർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സമിതിയുടെ ഈ പിന്തുണ സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് ഉത്സാഹം പകരുന്നതായാണ് പ്രദേശവാസികളുടെ പ്രതികരണം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!