നാടിനെ നൊമ്പരത്തിലാഴ്ത്തി അഫ്‌റാഹ് മരണത്തിന് കീഴടങ്ങി. 

Kannadiparamba online news

ചെക്കിക്കുളം: നാടൊന്നാകെ കൈകോർത്ത് ചികിത്സാ സഹായം ഉറപ്പാക്കിയിട്ടും, ബ്ലഡ് കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന കുണ്ടലക്കണ്ടി ചാളവളപ്പിൽ ഹാജറയുടെയും എടയന്നൂരിലെ നാസറിൻ്റെയും മകൻ അഫ്‌റാഹ് (18) വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. ഈ യുവ വിദ്യാർത്ഥിയുടെ അകാല വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.

കഴിഞ്ഞ ആറുമാസത്തോളമായി ബ്ലഡ് കാൻസറിന് ചികിത്സയിലായിരുന്ന അഫ്‌റാഹിനെ ഡോക്ടറുടെ നിർദ്ദേശപ്രകാരം അടിയന്തിരമായി മജ്ജ മാറ്റിവെക്കുന്നതിനായി എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ചികിത്സാ ചെലവിനായി വേണ്ടിയിരുന്ന 48 ലക്ഷത്തോളം രൂപ നാട്ടുകാരുടെ നേതൃത്വത്തിൽ സമാഹരിച്ചിരുന്നു. ഈ വലിയ സഹായം നൽകി നാട് മുഴുവൻ പ്രാർത്ഥനയോടെ കാത്തിരിക്കുമ്പോഴാണ് ഇന്ന് പുലർച്ചെ അഫ്‌റാഹ് മരണത്തിന് കീഴടങ്ങിയതെന്ന ദുഃഖവാർത്തയെത്തിയത്.

മൃതദേഹം ഇന്ന് വൈകിട്ട് 3 മണിയോടെ നാട്ടിലെത്തിച്ച് കുണ്ടലക്കണ്ടി മില്ലത്ത് ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് പാറാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!