ഹസനാത്ത് വാർഷിക പ്രഭാഷണം,പോസ്റ്റർ പ്രകാശിതമായി

Kannadiparamba online news

.

കണ്ണാടിപ്പറമ്പ്: വർഷങ്ങളായി നടന്നുവരുന്ന ഹസനത്ത് വാർഷിക പ്രഭാഷണം 2026 ജനുവരി 15 മുതൽ 18 കൂടിയ ദിവസങ്ങളിൽ വൈകുന്നേരം 7:30ന് കണ്ണാടിപ്പറമ്പ് ഹസനാത്ത് ക്യാമ്പസിൽ വിപുലമായി നടത്തപ്പെടും. പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് അലി ബാ അലവി തങ്ങള്‍, അഹ്മദ് ബഷീ‍ര്‍ ഫൈസി മാണിയൂര്‍, സിംസാറുല്‍ ഹഖ് ഹുദവി, യഹ്‍യ ബാഖവി പുഴക്കര, മുനീര്‍ ഹുദവി വിളയില്‍, മുഹമ്മദ് അന്‍വര്‍ ഹുദവി പുല്ലൂര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത് സംസാരിക്കും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം സയ്യിദ് അസ്ലം തങ്ങൾ അൽ മശ്ഹൂർ നിർവഹിച്ചു. പ്രഭാഷണ പരമ്പരയുടെ സമ്പൂർണ്ണ വിജയത്തിന് വിശ്വാസി സമൂഹത്തിന്റെ പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് തങ്ങൾ അഭ്യർത്ഥിച്ചു. പ്രകാശന പരിപാടിയില്‍ കെ.എന്‍ മുസ്‍തഫ, കെ.പി അബൂബക്കര്‍ ഹാജി, എ.ടി മുസ്‍തഫ ഹാജി, എം.വി ഹുസൈന്‍, സി.പി മായിന്‍ മാസ്റ്റര്‍, പി.പി ഖാലിദ് ഹാജി, കെ. മുഹമ്മദ് മാങ്കടവ്, അറക്കകത്ത് സത്താര്‍ ഹാജി സിറ്റി, കെ.പി ആലിക്കുഞ്ഞി മാതോടം, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ഡോ. താജുദ്ദീന്‍ വാഫി, റിസ്‍വാന്‍ വാഫി, നൗഷാദ് സിറ്റി, ഹൈദറലി ഹുദവി കുമ്പിടി സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!