തളിപ്പറമ്പ് : എക്സൈസ് സംഘത്തെ കണ്ട് കഞ്ചാവും വാഹനവും ഉപേക്ഷിച്ച് പ്രതി ഓടിരക്ഷപ്പെട്ടു. നിരവധി മയക്കുമരുന്ന് കേസിലെ പ്രതി പാണപ്പുഴ ഏര്യം സ്വദേശി ഷമ്മാസ് (27) ആണ് ഓടി രക്ഷപ്പെട്ടത്. എക്സൈസ്
സർക്കിൾ ഇൻസ്പക്ടർ, സതീഷും സംഘവും എടക്കോം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കെ.എൽ. 86 ബി 5987 നമ്പർ സ്കൂട്ടറിൽ കടത്തിയ
204 ഗ്രാം കഞ്ചാവ് പിടികൂടിയത്. പ്രതി
വീട്ടിലും കഞ്ചാവ് സൂക്ഷിച്ച് വെച്ചിട്ടുള്ളതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിലും എക്സൈസ് സംഘംപരിശോധന നടത്തി. വാഹനം കസ്റ്റഡിയിലെത്തു. പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടം, പ്രിവന്റീവ് ഓഫീസർമാരായ മുഹമ്മദ് ഖലീൽ,നികേഷ്,ഫെമിൻ,ഗോവിന്ദൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത ,വിനീത് എന്നിവരും ഉണ്ടായിരുന്നു.
തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കിലെ മദ്യ/മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾ 0460 220 1020/9400069695 എന്നീ നമ്പറുകളിൽ അറിയിക്കണംമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

