ശബരിമല: സന്നിധാനം തീർഥാടകരാൽ നിറഞ്ഞിരിക്കുകയാണ്. മണ്ഡലക്കാലം ആരംഭിച്ചതിനെത്തുടർന്ന് ശബരിമലയിൽ വൻ തീർത്ഥാടന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് വെർച്ച്വൽ ക്യൂ വഴി മാത്രം ഏകദേശം എഴുപതിനായിരം ഭക്തരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്.
ഇന്നലെ മാത്രം ദർശനം നടത്തിയതു 55,000-ത്തിൽ അധികം തീർഥാടകരാണ് എന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക്. നട തുറന്നതിന് പിന്നാലെ രണ്ട് മണിക്കൂറിനുള്ളിൽ നിലയ്ക്കലിലെ എല്ലാ പാർക്കിങ് ഗ്രൗണ്ടുകളും നിറഞ്ഞു.
പുലർച്ചെ 3 മണിക്ക് നട തുറന്നപ്പോൾ തന്നെ വലിയ നടപ്പന്തലിലും സോപാനത്തും വൻ തിരക്കായിരുന്നു. നട തുറന്നതിനുശേഷം നിർമ്മാല്യ അഭിഷേകം, ഗണപതിഹോമം, നെയ്യഭിഷേകം എന്നിവ നടന്നു.
നട ഉച്ചയ്ക്ക് 1 മണിക്ക് അടയ്ക്കും 3 മണിക്ക് വീണ്ടും തുറക്കും രാത്രി 11 മണിക്ക് ഹരിവരാസനം പാടി അടക്കും.
പുതിയ മേൽശാന്തിമാർ നട തുറന്നു
ഇന്ന് വൃശ്ചിക പുലരിയിൽ പുതിയ മേൽശാന്തിമാരുടെ നേതൃത്വത്തിലാണ് നട തുറന്നത്.
കാനനപാതകൾ ഇന്ന് തുറക്കും
തീർഥാടകർക്ക് വേണ്ടി സന്നിധാനത്തേക്ക് നീങ്ങുന്ന കാനനപാതകൾ ഇന്നു തുറക്കുന്നു.
തുറക്കുന്ന പാതകൾ:
എരുമേലി – അഴുത – കരിമല വഴി വണ്ടിപ്പെരിയാർ സത്രം – പുല്ലുമേട് വഴി
പുല്ലുമേട് പാതയിൽ തീർഥാടകരെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ മാത്രമേ കടത്തിവിടൂ.
മണ്ഡലക്കാലം – മകരവിളക്ക്
ഇന്നുമുതൽ ഡിസംബർ 27 വരെ മണ്ഡലമഹോത്സവകാലമാണ്.
ഡിസംബർ 27ന് അടക്കുന്ന നട, മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വീണ്ടും തുറക്കും.
2025 ജനുവരി 14 നാണ് മകരവിളക്ക്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

