പാലത്തായിയിൽ പിഞ്ചു വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ ബിജെപി നേതാവിന് ജീവപര്യന്തം ശിക്ഷ കിട്ടിയതിൽ സിപിഎമ്മിനോ ആഭ്യന്തര വകുപ്പിനോ മേനി നടിക്കാൻ ഒന്നുമില്ലെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ് ബഷീർ കണ്ണാടിപ്പറമ്പ് പ്രസ്താവിച്ചു. കേസിലുടനീളം പത്മരാജനെ രക്ഷിച്ചെടുക്കാനായിരുന്നു പിണറായിയുടെ ആഭ്യന്തര വകുപ്പിലെ പോലീസ് ശ്രമിച്ചത്. അന്ന് മന്ത്രി കെ കെ ശൈലജ കേസിനെ നിസ്സാരവൽക്കരിച്ചായിരുന്നു മാധ്യമങ്ങൾക്ക് പ്രതികരണം നൽകിയത്. എസ്ഡിപിഐ ഉൾപ്പെടെയുള്ള നവ സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ശക്തമായ ഇടപെടലും പ്രതിഷേധവുമാണ് പത്മരാജനെ അഴിക്കുള്ളിലെത്തിച്ചത്. കേസ് വഴി തിരിച്ച് വിടാനുള്ള ശ്രമങ്ങൾക്കെതിരെ നീതിക്കായി തെരുവിൽ നിലയുറപ്പിച്ചവരാണ് എസ്ഡിപിഐ പ്രവർത്തകർ. പ്രതിഷേധങ്ങൾക്കെതിരെ പോലീസ് നടത്തിയ ആക്രമത്തിൽ പ്രവർത്തകർക്ക് പരിക്കേൽക്കുകയും കള്ളക്കേസിൽ പെടുത്തി ജയിലിൽ അടക്കുകയും ചെയ്തു . വസ്തുതകൾ ഇതായിരിക്കെ നീതിക്കായി നിലയുറപ്പിച്ച പാർട്ടിക്കെതിരെ സിപിഎം സെക്രട്ടറി കെ കെ രാഗേഷ് നടത്തിയ പ്രസ്താവന സർക്കാരിനും സ്വന്തം പാർട്ടിക്കുമേറ്റ ജാള്യത മറക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ്. നീതിക്കായി നിലയുറപ്പിക്കുന്നതിനെയും പ്രതിഷേധത്തിന് നേതൃത്വം നൽകുന്നതിനെയും അപവാദ പ്രചരണമായി വ്യാഖ്യാനിക്കുന്നത് മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണെന്നും ബഷീർ കണ്ണാടിപ്പറമ്പ് പറഞ്ഞു. സിപിഎമ്മിനും സർക്കാരിനും ഇരയോടും പൊതു സമൂഹത്തോടും അല്പമെങ്കിലും കടപ്പാട് ഉണ്ടെങ്കിൽ കേസ് അട്ടി മറിക്കാൻ തുടക്കത്തിൽ ശ്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ ഇനിയെങ്കിലും തയ്യാറാവണമെന്നും ബഷീർ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

