കണ്ണൂരിൽ സീബ്രാ ക്രോസിംഗുകളിൽ മിന്നൽ പരിശോധന; 50-ഓളം വാഹനങ്ങൾക്ക് എതിരെ നടപടി

Kannadiparamba online news
വീഡിയോ

കണ്ണൂർ:

ജില്ലയിലെ വിവിധ സീബ്രാ ക്രോസിംഗുകളിൽ കാൽനട യാത്രക്കാർക്ക് മുൻഗണന നൽകാത്തതായി ഉയർന്ന പരാതികളുടെ പശ്ചാത്തലത്തിൽ കണ്ണൂർ ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വ്യാപകമായ മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ 50-ഓളം വാഹനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി നടപടികൾ സ്വീകരിച്ചു.

കാൽനടയാത്രക്കാരെ മുൻഗണനയിൽ വാങ്ങേണ്ടതിനെക്കുറിച്ച് മോട്ടോർ വാഹന നിയമത്തിൽ വ്യക്തമായ വ്യവസ്ഥകളുണ്ട്. സീബ്രാ ക്രോസിംഗ് അടുത്ത് വരുന്നത് കണ്ടാൽ വേഗം കുറയ്ക്കുകയും, യാത്രക്കാരൻ റോഡ് മുറിച്ച് കടക്കാൻ തയ്യാറെടുക്കുമ്പോൾ സ്റ്റോപ്പ് ലൈനിന് മുൻപിൽ വാഹനം നിർത്തുകയും വേണം. എന്നാൽ ഈ നിയമങ്ങൾ ഡ്രൈവർമാർ പാലിക്കാത്തതാണ് നിരവധി പരാതികൾക്ക് കാരണമായത്.

ആർ.ടി.ഒ (എൻഫോഴ്‌സ്‌മെന്റ്) ഇ.എസ്. ഉണ്ണികൃഷ്ണന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ നിയമലംഘനം സ്ഥിരീകരിച്ച വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. കൂടാതെ കാൽനടയാത്രക്കാരോടും റോഡ് മുറിച്ച് കടക്കുന്നതിന് മുമ്പ് ഇരുവശവും പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

പരിശോധനയിൽ എം.വി.ഐ സി.എ. പ്രദീപ്‌കുമാർ, എ.എം.വി.ഐ വിവേക് രാജ്, ഡ്രൈവർ സുധീർ എന്നിവർ പങ്കെടുത്തു.

ജില്ലയിലെ വിവിധ പ്രധാന പാതകളിൽ വരും ദിവസങ്ങളിലും ഇത്തരം മിന്നൽ പരിശോധനകൾ തുടരുമെന്ന് ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!