പാപ്പിനിശേരി പഞ്ചായത്ത് തിരഞ്ഞെടുപ്പ്: എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

Kannadiparamba online news
Screenshot

പാപ്പിനിശേരി: പഞ്ചായത്തിലെ പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.

📍 എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന കൺവെൻഷനിലാണ് പ്രഖ്യാപിച്ചത്.

കൺവെൻഷൻ കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.വി. ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.

സി.പി.എം ഏരിയ സെക്രട്ടറി കെ. നാരായണൻ, കെ. പ്രദീപ് കുമാർ, എ. സുനിൽകുമാർ, വിജയൻ നണിയൂർ, ബാബു രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ:

കൊട്ടപ്പാലം ടി.ടി. ചന്ദ്രമതി, കരിക്കൻകുളം പി.കെ. ശശിധരൻ, ധർമ്മക്കിണർ കെ.വി. അശോകൻ, പഴഞ്ചിറ പോള രവീന്ദ്രൻ, മഞ്ഞക്കുളം പി.വി. അജിത, പുലക്കറവയൽ എം. ബാലകൃഷ്ണൻ, കീച്ചേരിക്കുന്ന് പി. രാജൻ, കാട്യം ടി. അജയൻ, മാങ്കടവ് രമ കെ.വി., കല്ലൂരി കെ. റെയ്മ, അരോളി കെ. പ്രദീപ് കുമാർ, അരോളി ഹൈസ്‌കൂൾ ശ്രുതി ടി.വി., മോറുന്നുമ്മൽ രാജ് എൻ.പി., തുരുത്തി വി. നാരായണി, പാപ്പിനശ്ശേരി സെൻട്രൽ കെ. പ്രമീള, വിളക്കണ്ടം പോള രാജൻ, അറത്തിൽ സുനിഷ് കെ., കാട്ടിലെപ്പള്ളി സുനൈന ഇസ്മായിൽ, ബപ്പിക്കാൻതോട് മോഹനൻ, ഇല്ലിപ്പുറം സുജാത ഉത്തമൻ, പുതിയകാവ് പി. സുരേശൻ.

കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിൽ കരിക്കൻകുളം യു. ഷണ്മുഖൻ, അറത്തിൽ ജംഷീർ എസ്.പി., കീച്ചേരി ഇ. ബാലചന്ദ്രൻ, അരോളി എ.വി. സത്യൻ എന്നിവർ മത്സരിക്കും.

📍 യു.ഡി.എഫ് സ്ഥാനാർത്ഥികളെ സി.എം.പി. ഓഫീസിൽ നടന്ന കൺവെൻഷനിലാണ് പ്രഖ്യാപിച്ചത്.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.

യു.ഡി.എഫ് സ്ഥാനാർത്ഥികൾ:

കൊട്ടപ്പാലം എം.വി. ഷൈമ, കരിക്കൻകുളം പി. രമേശൻ, ധർമ്മക്കിണർ പി. രാജൻ, പുലക്കറവയൽ കെ. രവീന്ദ്രൻ, കീച്ചേരിക്കുന്ന് പി.ടി. രാമകൃഷ്ണൻ, പി. സന്തോഷ്, കെ.വി. മൈമൂനത്ത്, അരോളി വി.പി. മുഹമ്മദ് കുഞ്ഞി, വിളക്കണ്ടം എം.സി. ദിനേശൻ, അറത്തിൽ പി.പി. നദീറ, കാട്ടിലെപ്പള്ളി കെ.പി.പി. ഷാഹിന, ബാപ്പിക്കാൻതോട് ഒ.കെ. മൊയ്തീൻ, ഇല്ലിപ്പുറം കെ.വി. പ്രിചിത്ര, പുതിയകാവ് സി. പ്രദീപൻ.

ഡി.സി.സി ട്രഷറർ കെ. പ്രമോദ് മുഖ്യപ്രഭാഷണം നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!