kannadiparamba online ✍️
പുല്ലൂപ്പി: ഇന്ന് ഉച്ചയോടെ പുല്ലൂപ്പിയിൽ വീണ്ടും തെരുവുനായയുടെ അക്രമണം. രണ്ടുപേർക്ക് നായയുടെ കടിയേറ്റു. ഇതിൽ ഒരു കുട്ടിക്കും ഒരു വയോധികക്കും ആണ് കടിയേറ്റത് . ഇവർ കണ്ണൂർ ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ആഴ്ചയും പുല്ലൂപ്പിയിൽ രണ്ടുപേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. പ്രത്യേകിച്ച് പുല്ലൂപ്പിക്കടവിനും പരിസര പ്രദേശങ്ങൾക്കും സമീപം കൂട്ടമായി എത്തുന്ന നായ്ക്കൾ പ്രദേശത്ത് ഭീതി പരത്തുകയാണ്. പുല്ലൂപ്പി ടൂറിസം പദ്ധതി പ്രദേശം, പാലം, അഗസ്ത്യമുനി ക്ഷേത്ര പരിസരം, പാറപ്പുറം,ഇപ്പോൾ നാഷണൽ ഹൈവേ റോഡ് നിർമ്മാണം നടക്കുന്ന പുല്ലൂപ്പി പുഴയോട് ചേർന്ന പ്രദേശം എന്നിവിടങ്ങളിലാണ് നായ ശല്യം വ്യാപകമാകുന്നത്.
നാട്ടുകാരോടൊപ്പം ടൂറിസ്റ്റ് കേന്ദ്രത്തിലെ സന്ദർശകരും വഴിയാത്രക്കാരും നായയുടെ കടിയേറ്റു രക്ഷപ്പെടുന്നത് ഭാഗ്യമാണെന്ന നിലയിലാണ് അവസ്ഥ. നായകൾ ഇരുചക്ര വാഹനങ്ങൾക്കു നേരെ ചാടി യാത്രക്കാർ തെന്നിവീഴുന്നത് പതിവായിക്കൊണ്ടിരിക്കുകയാണ്. പ്രഭാതസവാരി നടത്തുന്നവർ നായ്ക്കളെ ഭയന്ന് വടിയെടുത്താണ് ഇപ്പോൾ നടക്കുന്നത്.
പാലത്തിന്റെ ഇരു ഭാഗങ്ങളും വിജനമായതിനാൽ ഇവിടെ മാലിന്യം തള്ളുന്നതും ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നതും നായകൾക്ക് തമ്പടിക്കാൻ കാരണമാകുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി.
തെരുവുനായ ശല്യം നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ച് നാട്ടുകാരുടെ ഭീതിയകറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

