തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ കണ്ണൂർ കോർപറേഷനിൽ മുഴുവൻ ഡിവിഷനിലും എൻ.ഡി.എ മത്സരിക്കുമെന്ന് ബി.ജെ പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
42 ഡിവിഷനിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
നിലവിലെ കോർപറേഷനിലെ ബി.ജെ.പി. അംഗം വി.കെ. ഷൈജു ഉൾപ്പെടെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.
ബി.ജെ.പി. ജില്ലാ അധ്യഷൻ കെ.കെ. വിനോദ് കുമാർ, മേഖല അധ്യക്ഷൻ കെ. ശ്രീകാന്ത് വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

