കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ

Kannadiparamba online news

തലശ്ശേരി : കൊളശ്ശേരി മൂർക്കോത്ത് മുക്ക് വയലിൽ രണ്ടുപേരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. കൊളശ്ശേരി തബലമുക്കിലെ ഷിന്റോ, സുഖ്നോവ് എന്ന സോനു എന്നിവരാണ് അറസ്റ്റിലായത്.

വടക്കുമ്പാട് മഠത്തുംഭാഗം കല്ലുകൊത്തിയിൽ ഹൗസിൽ എൻ. അതുൽ (32), സുഹൃത്ത് യദുകൃഷ്ണൻ എന്ന യദു (30) എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. തിങ്കളാഴ്ച വൈകിട്ട് ആറിനാണ് സംഭവം. അതുലിനെ ഷിൻറോ കത്തിവാൾകൊണ്ട് കുത്തുന്നത് തടയാൻ ശ്രമിച്ച സുഹൃത്ത് യദുവിനെ സുഖ്നോവ് ബിയർ കുപ്പി പൊട്ടിച്ച് കുത്തി പരിക്കേൽപ്പിച്ചെന്നാണ് കേസ്. 

പരിക്കേറ്റ അതുൽ തലശ്ശേരി സഹകരണാസ്പത്രിയിൽ ചികിത്സയിലാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!