തളിപ്പറമ്പ്: ബന്ധുവീട്ടിലെ അലമാര തുറന്ന് സ്വർണ്ണവും പണവും കവർന്ന പ്രതി പിടിയിൽ. വീട്ടുടമയും പരാതിക്കാരിയുമായപന്നിയൂരിലെ സി.
റഷീദയുടെ സഹോദരിയുടെ ഭര്‍ത്താവ് കുടക് സ്വദേശി പി.എം.സുബീര്‍(42) നെയാണ് എസ്.ഐ. കെ.ദിനേശനും സംഘവും അറസ്റ്റ് ചെയ്തത്.
പതിമൂന്നരപവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും 27,000 രൂപയുമാണ് പ്രതി കവര്‍ന്നത്
പന്നിയൂര്‍ പള്ളിവയൽ എ.എല്‍.പി സ്ക്കൂളിന് സമീപത്തെ ചപ്പന്റകത്ത് വീട്ടില്‍ സി.റഷീദയുടെ(50)വീട്ടിലാണ്
ഒക്ടോബര്‍ 17 ന് രാവിലെ 10 നും നവംബര്‍ 2 ന് രാവിലെ 9.30 നും ഇടയിൽ കവര്‍ച്ച നടന്നത്.
കിടപ്പുമുറിയുടെ അലമാരയില്‍ നിന്നും 3.5 പവന്റെയും 4.5 പവനന്റെയും മാലകളും 2 പവന്റെ വളയും ഒരു പവന്റെ കൈചെയിനും അര പവന് മോതിരവും അരപവന്റെ 2 ജോഡി കമ്മലുകളുമാണ് പ്രതി മോഷ്ടിച്ചത്.
മറ്റൊരു മുറിയിലെ അലമാരയിൽ നിന്നും 27,000 രൂപയും മോഷ്ടാവ് കൊണ്ടുപോയിരുന്നു. സ്ട്രോക്ക് ബാധിച്ച് കിടപ്പിലായ മുസ്തഫയെ പരിചരിക്കാന്‍ വരാറുണ്ടായിരുന്ന സുബീര്‍ അലമാര താക്കോല്‍ ഉപയോഗിച്ച് തുറന്ന് കവര്‍ച്ച നടത്തുയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

