അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതി ഡിവൈഎഫ്ഐ മേഖല സെക്രട്ടറി; കെ ഷിജിൻ കേസിലെ 15ാം പ്രതി

Kannadiparamba online news
Screenshot

കണ്ണൂർ: കണ്ണൂർ അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതിയെ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയാക്കി. കെ. ഷിജിനെയാണ് കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറിയായി ഇന്നലെ തെരഞ്ഞെടുത്തത്.

എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിലെ പതിനഞ്ചാം പ്രതിയാണ് ഷിജിൻ. 2012 ൽ ഷുക്കൂറിനെ വധിക്കുമ്പോൾ മാടായി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡണ്ട് ആയിരുന്നു ഷിജിൻ.

പാനൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷെറിലിനെ കഴിഞ്ഞദിവസം മേഖലാ സമ്മേളനത്തിൽ രക്തസാക്ഷിയായി ഡിവൈഎഫ്ഐ അനുശോചന പ്രമേയം വായിച്ചിരുന്നു. ഈ കേസിലെ മറ്റൊരു പ്രതിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായും തെരഞ്ഞെടുത്തിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!