ബി ജെ പി പ്രവർത്തകനെ കല്ല് കൊണ്ട് ആക്രമിച്ചു

Kannadiparamba online news
Screenshot

വളപട്ടണം : ബി ജെ പി നേതൃത്വത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്ത് പുറത്തിറങ്ങിയ പ്രവർത്തകനെ നാലംഗ സി പി എം പ്രവർത്തകർ തടഞ്ഞുവെച്ചു കല്ലുകൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ബി ജെ പി പ്രവർത്തകൻ കാട്ടമ്പള്ളിയിലെ ഓട്ടോഡ്രൈവർ ഷെർളി (50) യെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കാട്ടാമ്പള്ളിവള്ളുവൻ കടവിലെ രാജേന്ദ്രനഗർ കോളനിയിൽ നടന്ന യോഗത്തിൽ പങ്കെടുത്ത ശേഷം പുറത്തിറങ്ങിയ ഷെർളിയെ സി പി എം പ്രവർത്തകനായ കാട്ടാമ്പള്ളിയിലെ യദുകൃഷ്ണൻ്റെ നേതൃത്വത്തിലാണ് കല്ലുകൊണ്ടു കുത്തി പരിക്കേൽപ്പിച്ചതെന്ന് പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഷെർളി പോലീസിനോട് പറഞ്ഞു. കല്ല് കൊണ്ടുള്ള കുത്തിൽ നാലോളം തുന്നിട്ടിട്ടുണ്ട്. തുടർന്ന് വളപട്ടണം പോലീസിൽ പരാതി നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!