

കണ്ണൂര്‍: നീണ്ട ഇടവേളയ്ക്ക് ശേഷം വിരുന്നെത്തിയ ഫുട്ബോളിനെ മനസ്സറിഞ്ഞ് വരവേറ്റ് കണ്ണൂര്‍. മൂന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സൂപ്പര്‍ ലീഗ് മത്സരത്തില്‍ നിറഞ്ഞ് കവിഞ്ഞ് ഗ്യാലറികള്‍. ആദ്യ സീസണില്‍ ഹോം ഗ്രൗണ്ടില്ലാതെ കോഴിക്കോട് പന്ത് തട്ടിയ കണ്ണൂര്‍ വാരിയേഴ്സിനെ രണ്ടാം സീസണില്‍ സ്വന്തം മണ്ണിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു കണ്ണൂരിലെ ഫുട്ബോള്‍ ആരാധകര്‍. കണ്ണൂര്‍ വാരിയേഴ്സിന്റെ ആരാധക കൂട്ടായ്മ റെഡ് മറൈനേഴ്സ് ആവേശത്തിന്റെ അലകടല്‍ തീര്‍ത്തു. കണ്ണൂര്‍ വാരിയേഴ്സിന്റെ കൊടികളും ജേഴ്സികളും അണിഞ്ഞാണ് ആരാധകര്‍ എത്തിയത്. വൈകീട്ട് 6.00 മണിക്ക് തന്നെ റെഡ് മറൈനേഴ്സ് ആരാധക കൂട്ടായ്മയുടെ മറൈനേഴ്സ് ഫോര്‍ട്ടില്‍ നിറഞ്ഞു തുടങ്ങി. കളി ആരംഭിക്കുമ്പോഴേക്കും ഗ്യാലറികളും നിറഞ്ഞിരുന്നു. ചെണ്ടമേളവും ഫയര്‍ ഡാന്‍സും വെടിക്കട്ടുമായി ഉത്സവമാക്കി കണ്ണൂരിലെ ഫുട്ബോള്‍ ആരാധകര്‍. ടീം ലൈനപ്പ് ചെയ്യുമ്പോള്‍ റെഡ് മറൈനേഴ്സ് കൂറ്റന്‍ ബാനര്‍ ഉയര്‍ത്തി. കണ്ണൂരിനെ പൈതൃകത്തെ ഓര്്മ്മപ്പെടുത്തുന്നതായിരുന്നു ബാനര്‍. കളി തുടങ്ങിയതും ബാന്റടി മേളമായി ആഘോഷം തുടങ്ങി. ഗ്യാലറിയില്‍ മുട്ടിപ്പാട്ടുമുണ്ടായിരുന്നു. തൃശൂര്‍ മാജിക് എഫ്സിയുടെ ചുരുക്കം ആരാധകര്‍ മാത്രമാണ് കളിക്കാണാനെത്തിയത്. ആദ്യ പകുതിയുടെ ഇടവേളയില്‍ കണ്ണര് സ്പോര്‍ട്സ് ഡിവിഷനിലെ രണ്ട് കുട്ടികള്‍ പന്ത് കൊണ്ട് ഫ്രീസ്റ്റൈലും നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

