ഡോ. എ.കെ വേണുഗോപാലിന് നഗരശ്രീ പുരസ്കാരം നൽകി

Kannadiparamba online news

കണ്ണൂർ: 2025ലെ കണ്ണൂർ കോർപ്പറേഷൻ ബജറ്റിൽ പ്രഖ്യാപിച്ചതും കേരളത്തിലെ കോർപ്പറേഷനുകളിൽ ആദ്യത്തേതുമായ “നഗരശ്രീ” പുരസ്കാരം, അതുര മേഖലയിൽ നിസ്വാർത്ഥ സേവനം നടത്തുന്ന ഡോ. എ.കെ വേണുഗോപാലിന് കെ. സുധാകരൻ എം.പി. നൽകി.

വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ളവരെ ആദരിക്കുകയും സമൂഹസമക്ഷം അവരെ വീണ്ടും അവതരിപ്പിക്കുകയും ചെയ്യുന്നതാണ് ഈ പുരസ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്. കാരുണ്യവും സ്നേഹവും ചാലിച്ചു സേവനം നടത്തുന്ന പ്രഗൽഭനായ ഡോക്ടറാണ് വേണുഗോപാൽ. അദ്ദേഹത്തിന്റെ സേവനം വരും തലമുറക്കും ലഭിക്കട്ടെ, പാവപ്പെട്ടവരെ ചേർത്ത് പിടിച്ച് മനസ്സിന്റെ കരുത്തോടെ മുന്നോട്ട് പോകാൻ കഴിയട്ടെ എന്നും കെ. സുധാകരൻ എം.പി. അഭിപ്രായപ്പെട്ടു.

ചടങ്ങിൽ മേയർ മുസ്ലിഹ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം.പി. രാജേഷ്, പി. ഷമീമ, വി.കെ. ശ്രീലത, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ ടി.ഒ. മോഹനൻ, ടി. രവീന്ദ്രൻ എന്നിവരും പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!