.
തളിപ്പറമ്പ്: വീട് കുത്തി തുറന്ന്പന്നിയൂരില് വന്‍ കവര്‍ച്ച. പതിമൂന്നര പവനും 27,000 രൂപയും കവർന്നു.
പന്നിയൂര്‍ എ.എല്‍.പി സ്ക്കൂളിന് സമീപത്തെ സി.റഷീദയുടെ(50)വീട്ടിലാണ് കവര്‍ച്ച നടന്നത്.
ഒക്ടോബര്‍ 17 ന് രാവിലെ 10 നും നവംബര്‍ 2 ന് രാവിലെ 9.30 നും ഇടയിലാണ് കവര്‍ച്ച നടന്നത്. രണ്ടു കിടപ്പുമുറികളിലെ അലമാരയില്‍ സൂക്ഷിച്ച സ്വർണ്ണാഭരണങ്ങളും പണവുമാണ് കവർന്നത്. 12, 42,000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന
പരാതിയിൽ കേസെടുത്ത തളിപ്പറമ്പ പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

