ചിറക്കൽ മന്ന ഗ്രൗണ്ട് നവീകരണത്തിൽ ക്രിക്കറ്റ് സൗകര്യങ്ങൾ ഉൾപ്പെടുത്തണം – സീനിയേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ നിവേദനം

Kannadiparamba online news

ചിറക്കൽ:
ചിറക്കൽ പഞ്ചായത്ത് മന്ന ഗ്രൗണ്ടിന്റെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ക്രിക്കറ്റിനായുള്ള അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടുത്തണം എന്ന ആവശ്യം ഉന്നയിച്ച് സീനിയേഴ്സ് ക്രിക്കറ്റ് ക്ലബ് നിവേദനം നൽകി.

ക്ലബ് പ്രസിഡന്റ് ഷഫീക്, കമ്മിറ്റി അംഗം റിഷാൽ, സെലക്ടഡ് വളപട്ടണം പ്രസിഡന്റ് റാഷിദ്, കമ്മിറ്റി അംഗം ജാസിർ എന്നിവർ ചേർന്ന് കെ.വി. സുമേഷ് എം.എൽ.എയ്ക്ക് നിവേദനം കൈമാറി.

ഗ്രൗണ്ടിന്റെ നവീകരണത്തോടൊപ്പം പ്രാദേശിക യുവാക്കൾക്ക് കായികപരമായ കൂടുതൽ അവസരങ്ങൾ ഒരുക്കാനുള്ള ആവശ്യവും പ്രതിനിധികൾ മുന്നോട്ടുവച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!