തളിപ്പറമ്പ്: കുറുമാത്തൂരിൽ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസിന് സൂചന ലഭിച്ചു.
കുറുമാത്തൂർ ഡയറി ജുമാമസ്ജിദിന് സമീപത്തെ ആമിഷ് അലൻ ആണ് മരിച്ചത്. വെറും രണ്ടുമാസം പ്രായം മാത്രമുള്ള കുഞ്ഞാണ് മരിച്ചത്.
കുഞ്ഞിന്റെ മാതാവായ മൂലക്കൽ പുതിയപുരയിലെ മുബഷിറയാണ് കൃത്യം നടത്തിയതെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയതാണെന്ന് മുബഷിറ പൊലീസിന് മൊഴി നൽകിയതായും റിപ്പോർട്ടുകളുണ്ട്.
തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ യുവതിയെ ചോദ്യം ചെയ്യുകയാണ്.
വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം.
ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ കുളിമുറിയിൽ കുളിപ്പിക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞ് കിണറ്റിലേക്ക് വീണുവെന്നായിരുന്നു യുവതി ആദ്യം പറഞ്ഞത്.
യുവതിയുടെ ബഹളം കേട്ട് എത്തിയ പൊതുപ്രവർത്തകൻ നാജ് അബ്ദുറഹ്മാൻ, സുഹൃത്തുക്കളായ ഷംസാദ്, നാസർ എന്നിവർ കുഞ്ഞിനെ കിണറ്റിൽ നിന്ന് പുറത്തെടുത്തു.
ഉടൻ തളിപ്പറമ്പ് സഹകരണാശുപത്രിയിലും പിന്നീട് കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

