കടലിൽ മുങ്ങിമരിച്ച കർണാടക സ്വദേശികളായ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി

Kannadiparamba online news
Screenshot

കണ്ണൂർ: പയ്യാമ്പലത്ത് കടലിൽ മുങ്ങിമരിച്ച കർണാടക സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.

ഹാസൻഹൊളെ നർസിപ്പുരിലെ തൻവീർ അഹമ്മദിന്റെ മകൻ അഫ്‌നാൻ അഹമ്മദ് (26), ഹൈദരാബാദിലെ മുഹമ്മദ് നയിമുദ്ദീന്റെ മകൻ മുഹമ്മദ് റഹാനുദ്ദീൻ (26), ചിത്രദുർഗയിലെ മുഹമ്മദ് അൻവറിന്റെ മകൻ മുഹമ്മദ് അഫ്‌റോസ് (25) എന്നിവരാണ് മരിച്ചത്.

പരിയാരം സി.എച്ച്. സെന്ററിലെ വോളന്റിയർമാർ മൃതദേഹങ്ങൾ അയക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി.

ബെംഗളൂരു ലാൽബാഗ് അൽ അമീൻ കോളേജ് ഓഫ് ഫാർമസിയിലെ വിദ്യാർത്ഥികളായിരുന്നു ഇവർ. ഞായറാഴ്ച രാവിലെ 11-ഓടെ കടലിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ തിരയിൽപ്പെടുകയും, അവരെ രക്ഷിക്കാനിറങ്ങിയ മൂന്നാമനും കടലിൽ മുങ്ങുകയുമായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!