കണ്ണൂർ: മലയാള പത്രങ്ങളിലെ മികച്ച പ്രാദേശിക പേജ് രൂപകൽപനക്കുള്ള റജിത് റാം സ്മാരക മാധ്യമ അവാർഡ് മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റർ അഷ്മില ബീഗം നേടി.
കണ്ണൂർ പ്രസ്ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തുകാരനും വയലാർ അവാർഡ് ജേതാവുമായ ഇ. സന്തോഷ് കുമാർ പുരസ്കാരം സമ്മാനിച്ചു. മാതൃഭൂമി സബ് എഡിറ്ററായിരുന്ന റജിത് റാമിന്റെ സ്മരണയ്ക്കായി കണ്ണൂർ പ്രസ്ക്ലബും രജിത് റാം സുഹൃദ്സംഘവും ചേർന്നാണ് അവാർഡ് നൽകുന്നത്.
മാതൃഭൂമി ദിനപത്രത്തിന്റെ 2024 ആഗസ്റ്റ് 6-ന് വയനാട് പ്രാദേശിക എഡിഷനിൽ പ്രസിദ്ധീകരിച്ച നാലാം പേജാണ് അവാർഡിന് അർഹമായത്.
ചടങ്ങിൽ പ്രസ്ക്ലബ് പ്രസിഡന്റ് സി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മാതൃഭൂമി റിട്ട. ഡെപ്യൂട്ടി എഡിറ്റർ ടി. സുരേഷ് ബാബു, പ്രസ്ക്ലബ് സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ്, ഒ. രാധിക എന്നിവർ സംസാരിച്ചു.
പ്രസ്ക്ലബ് സംഘടിപ്പിച്ച ഓണപ്പൂക്കള മത്സരത്തിൽ വിജയിച്ച ദേശാഭിമാനി, കണ്ണൂർ വിഷൻ, ആകാശവാണി സ്ഥാപനങ്ങൾക്കുള്ള സമ്മാനങ്ങളും ഇ. സന്തോഷ് കുമാർ വിതരണം ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

