തിരുവന്തപുരം: ഇന്ന് കേരളപ്പിറവി ദിനം. ഭാഷയുടെ അടിസ്ഥാനത്തിൽ കേരളം ഒരു സംസ്ഥാനമായി രൂപപ്പെട്ടതിന്റെ 69-ാം വാർഷികമാണിത്. ഐക്യ കേരളത്തിനായി നടന്ന പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബർ ഒന്നിന് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് കേരള സംസ്ഥാനം രൂപം കൊണ്ടു.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും സാമൂഹിക വികസനത്തിലും കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായി മുന്നേറി. സാമൂഹ്യ സാമ്പത്തിക രംഗത്തെ ഭൂപരിഷ്കരണ ബിൽ, വിദ്യാഭ്യാസ ബിൽ, അധികാരവികേന്ദ്രീകരണം, സാക്ഷരതാ യജ്ഞം, ജനകീയ ആസൂത്രണം, പരിസ്ഥിതി സംരക്ഷണ സമരങ്ങൾ തുടങ്ങി നിരവധി ചരിത്രഘട്ടങ്ങൾ സംസ്ഥാനത്തിന്റെ വളർച്ചയെ മാറ്റിമറിച്ചു.
രാജ്യത്ത് ആദ്യമായി നൂറുശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളം മാറി. ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയായി. വിനോദസഞ്ചാര മേഖലയിലും കേരളം ആഗോള ശ്രദ്ധ നേടി. തനത് കലാരൂപങ്ങൾ — മോഹിനിയാട്ടം, തെയ്യം, കളരിപ്പയറ്റ്, ഗോത്രകലകൾ തുടങ്ങിയവ — വിദേശരാജ്യങ്ങളിലും പഠനവിഷയമായി.
ചരിത്രത്തിൽ സുവർണലിപികളാൽ എഴുതിച്ചേർക്കേണ്ട മറ്റൊരു നേട്ടത്തിനും കേരളം ഇന്ന് സാക്ഷ്യം വഹിക്കുന്നു. ലോകത്തിലെ വിരലിലെണ്ണാവുന്ന പ്രദേശങ്ങൾ മാത്രമേ ഇതുവരെ കൈവരിച്ചിട്ടുള്ളൂ — ‘അതിദാരിദ്ര്യമുക്ത സംസ്ഥാനം’ എന്ന പദവിയിലേക്ക് കേരളം ഉയരുകയാണ്. കണക്കുകളിലെ നേട്ടത്തിനപ്പുറം, ഭക്ഷണമില്ലാത്തതും വീടില്ലാത്തതുമായ ഒരാളും ഇനി കേരളത്തിലില്ലെന്നത് അഭിമാനകരമായ യാഥാർത്ഥ്യമാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

