ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി എഫ്.എസ്.ഇ.ടി.ഒ അഴിക്കോട് മേഖലാ കാൽനട പ്രചരണ ജാഥ സമാപിച്ചു

Kannadiparamba online news

അഴിക്കോട്; 29 ന് പാപ്പിനിശ്ശേരിയൻ വെച്ച് അഴിക്കോട് എം. എൽ. എ കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്ത് കെ .എസ് . ടി .എ ജില്ലാ സെക്രട്ടറി കെ.സി. സുനിൽ കുമാർ ക്യാപ്റ്റനും എൻ. ജി. ഒ . യുണിയൻ ജില്ലാ ട്രഷറർ കെ. ഷീബ വൈസ് ക്യാപ്റ്റനും കെ.ജി.ഒ .എ.ജില്ലാ ജോയിൻ്റ് സെക്രട്ടറി സി.എം സുനിൽ കുമാർ മാനേജരുമായ
അഴിക്കോട് മേഖല കാൽനട പ്രചരണ ജാഥ 30 ന് വളപട്ടണം ഹൈവേ, വളപട്ടണം പഞ്ചായത്ത് മൂന്ന് നിരത്ത്, വൻകുളത്ത് വയൽ , അലവിൽ, ചാലാട് എന്നിവിടങ്ങളിലും 31 ന് വനിതാ കോളെജ്,കൊറ്റാളി , കുന്നുംകൈ, ബാലൻ കിണർ , നാറാത്ത് ബസാർ, കമ്പിൽ ടൗൺ കേന്ദ്രങ്ങളിലും സ്വീകരണങ്ങൾ ഏറ്റുവാങ്ങി.
ജാഥയെ വിവിധ വർഗബഹുജന സംഘടനകളും സാംസ്കാരിക സംഘടനകളും യുവജന വിദ്യാർത്ഥി സംഘടനകളും വിവിധ ഓഫീസുകൾക്കും സ്കൂളുകൾക്കും വേണ്ടി ജാഥാ ക്യാപ്റ്റനെ ഹാരാർപ്പണം ചെയ്തു കൊണ്ട് സ്വീകരിച്ചു.
സ്വീകരണ കേന്ദ്രങ്ങളിൽ കെ സി . സുനിൽ, കെ .ഷീബ, സി. എം.സുനിൽ കുമാർ, കെ.അജയ കുമാർ, അജിത ടീച്ചർ, ലിഷീന ടീച്ചർ, രാജൻ ,ശ്രീജിത്ത്‌ മാസ്റ്റർ, ഒ.പി.ദിനേശൻ, ഷൈലു ടി കെ, തെറ്റിസ്’എം.എം, ഇ.പി. വിനോദ് കുമാർ,അബ്ദുൽ മനാഫ് എം.പി, എ.വി. ജയചന്ദ്രൻ മാസ്റ്റർ, ഇ.പി. വിനോദ് മാസ്റ്റർ , എ .സന്തോഷ്
തുടങ്ങിയവർ സംസാരിച്ചു

കമ്പിൽ ടൗണിൽ നടന്ന സമാപന സമ്മേളനം ബി.എസ്. എൻ. എൽ മുൻ എപ്ലോയിസ് യൂണിയൻ ജനറൽ സെക്രട്ടറി കെ. മോഹനൻ ഉദ്ഘാനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ അരക്കൻ പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.ശ്രീജിത്ത്‌ മാസ്റ്റർ സ്വാഗതവും വൈസ് ക്യാപ്റ്റൻ കെ.ഷീബ നന്ദി യും പറഞ്ഞു.

കേരള സർക്കാരിൻ്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടികൾ അവസാനിപ്പിക്കുക, സിവിൽ സർവീസിനെ സംരക്ഷിക്കുക, വിദ്യാഭ്യാസ ആരോഗ്യ മേഖലകളെ തകർക്കാനുള്ള നീക്കം തടയുക, വർഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും മേഖല തലത്തിൽ കാൽനട പ്രചരണ ജാഥകൾ സംഘടിപ്പിക്കുന്നത്.
ജില്ലയിലെ 11 ജാഥകൾ ഉൾപ്പെടെ 140 ജാഥകളാണ് ഒരേ സമയം കേരളത്തിലങ്ങോളമിങ്ങോളം പ്രയാണം നടത്തിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!