കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിൽ തെരുവ് നായയുടെ ആക്രമണം: രണ്ടുപേർക്ക് പരിക്ക്

Kannadiparamba online news
Screenshot

kannadiparamba online ✍️✍️

കണ്ണാടിപ്പറമ്പ്: പുല്ലൂപ്പിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
പുല്ലൂപ്പി ശ്മശാന റോഡിൽ നിന്ന് ഒരാൾക്കും പുല്ലൂപ്പി സ്രാമ്പി പള്ളിയ്ക്ക് സമീപത്ത് നിന്ന് നടന്നു പോകുന്നതിനിടെ വേറൊരാളെയുമാണ് തെരുവ് നായ ആക്രമിച്ചത്.

പരിക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
പ്രദേശവാസികളെ കടിച്ച അതേ തെരുവ് നായ വളർത്തുനായയും കടിച്ചു പരിക്കേൽപ്പിച്ചതായി റിപ്പോർട്ട്.
തെരുവ് നായശല്യം രൂക്ഷമായി വ്യാപിക്കുന്നതിൽ പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!