വാഹനാപകടത്തിൽ പരിക്കേറ്റ വ്യാപാരി മരിച്ചു

Kannadiparamba online news
Screenshot

ചാലോട്: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെറുകുഞ്ഞിക്കരി പൂങ്കാവനത്തെ കെ. കെ. അരവിന്ദാക്ഷൻ (63) അന്തരിച്ചു.

കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അരവിന്ദാക്ഷൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകുന്നേരമാണ് മരിച്ചത്.

കോൺഗ്രസ് കീഴല്ലൂർ മണ്ഡലം സെക്രട്ടറി, ചാലോട് ഗോവിന്ദാം വയൽ ശ്രീ മഹാവിഷ്ണു ക്ഷേത്രം വൈസ് പ്രസിഡണ്ട്, ചാലോട് മർച്ചന്റ് വെൽഫെയർ കോ-ഓപറേറ്റീവ് സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിൽ അദ്ദേഹം സജീവമായിരുന്നു. കൂടാതെ, വ്യാപാരി വ്യവസായി ഏകോപന സമിതി ചാലോട് യൂണിറ്റ് വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചിരുന്നു.

ഭാര്യ: സനിത.

മക്കൾ: ഗോപിക (മിംസ് ഹോസ്പിറ്റൽ, കണ്ണൂർ), അമൽ.

സഹോദരങ്ങൾ: ബാലകൃഷ്ണൻ, പരേതരായ നാരായണൻ, ലോഹിതാക്ഷൻ.

അന്ത്യകർമങ്ങൾ വെള്ളിയാഴ്ച (31/10/2025) ഉച്ചക്ക് ഒന്നു മണിക്ക് ചാലോട് വ്യാപാരഭവൻ പരിസരത്ത് പൊതുദർശനത്തിന് ശേഷം ഭൗതികശരീരം വീട്ടിലേക്ക് കൊണ്ടുപോകും. വൈകുന്നേരം മൂന്ന് മണിക്ക് ചാലോട് കുടുംബശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.

ആദരസൂചകമായി വ്യാപാരി വ്യവസായി ഏകോപനസമിതി ചാലോട് ടൗണിൽ നാളെ ഹർത്താൽ ആചരിക്കുമെന്ന് അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!