നാറാത്ത്: LDF നാറാത്ത് ഗ്രാമ പഞ്ചായത്ത് വികസന ജാഥയ്ക്ക് തുടക്കമായി.
29, 30 തീയതികളിൽ നാറാത്ത് പഞ്ചായത്തിൽ നടക്കുന്ന കാൽനട പ്രചരണ ജാഥയ്ക്ക് കണ്ണാടിപ്പറമ്പിൽ കെ.വി. സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ ജാഥ പര്യടനം തുടരുകയാണ്. വൈകിട്ട് 6 മണിക്ക് കമ്പിൽ ടൗണിൽ വച്ച് സമാപന പൊതുയോഗം നടക്കും. സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കും.
നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രമേശനാണ് ജാഥാ ലീഡർ. ബൈജു കോറോത്ത് ജാഥ മാനേജർ. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണനേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനും വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനുമായാണ് ജാഥ സംഘടിപ്പിച്ചിരിക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

