അഴീക്കോട് നിയോജക മണ്ഡലത്തിൽ നാളെ പഠിപ്പ് മുടക്കും: എം.എസ്‌.എഫ്

Kannadiparamba online news
Screenshot

പുതിയതെരു : പി.എം.ശ്രീ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന സമര പ്രക്ഷോഭങ്ങളുടെ ഭാഗമായി നാളെ 2025 ഒക്ടോബർ 30 ബുധനാഴ്ച സംസ്ഥാന വ്യാപകമായി സമ്പൂർണ്ണ വിദ്യാഭ്യാസ ബന്ദിന് UDSF സംസ്ഥാന കമ്മിറ്റി ആഹ്വനം ചെയ്തിരുന്നു.

അതിനാൽ അഴീക്കോട്‌ നിയോജക മണ്ഡലത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എം.എസ്‌.എഫ് പഠിപ്പ് മുടക്ക് സമരത്തിന് നേതൃത്വം നൽകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി  മുഴുവൻ സ്ഥാപന മേധാവികളും വിദ്യാഭ്യാസ ബന്ദിനോട് പൂർണ്ണമായി സഹകരിക്കണമെന്ന് എം.എസ്‌.എഫ് അഴീക്കോട്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ അജ്നാസ് പാറപ്പുറവും ജനറൽ സെക്രട്ടറി സി.വി റസലും പ്രസ്താവനയിൽ പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!