കുറ്റ്യാട്ടൂർ: കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം വനിതാവേദിയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണം നടത്തി. പരിപാടി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 10ാം വാർഡ് മെമ്പർ ശ്രീ. കെ.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വനിതാവേദി സെക്രട്ടറി കെ. പ്രീതി അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡണ്ട് നിഷ കെ.പി. അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി സൗമ്യമോൾ പി. സ്വാഗതവും വൈസ് പ്രസിഡണ്ട് സുഷമ എം. നന്ദിയും അറിയിച്ചു.
തുടർന്ന് ബാലവേദി കൂട്ടുകാർ വയലാർ ഗാനാലാപനം അവതരിപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

