മുണ്ടേരിയിൽ യുവാവിന് കുത്തേറ്റു; വധശ്രമത്തിന് കേസ്

Kannadiparamba online news
Screenshot

ചക്കരക്കൽ :മദ്യലഹരിയിൽ താമസ സ്ഥലത്ത് വെച്ച് വാക് തർക്കത്തിവിടെ ഇതര സംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു. മുണ്ടേരിയിലെ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ തൊഴിലാളി ഒഡീഷ ബദ്രക് അനന്തപൂർചാംപുലിപ്പാടയിലെ ക്രുഷൻ ചന്ദ്രൻദാലിനാണ് (39) കുത്തേറ്റത്. ഇന്നലെ രാത്രി 9.45 മണിക്ക് മുണ്ടേരിയിലെ ക്വാട്ടേർസിൽവെച്ചാണ് സംഭവം. കൂടെ ജോലി ചെയ്യുന്ന ഒഡീഷ ബദ്രക് സ്വദേശി ബൽറാം ബാരിക് ആണ് കുത്തിയത്. മദ്യലഹരിയിൽ വാക് തർക്കത്തിനിടെ പ്രതി കത്രിക കൊണ്ട് പുറത്തും വയറിനും കുത്തുകയും നെഞ്ചിന് കുത്താൻ ശ്രമിക്കുകയും ചെയ്തു. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ക്രുഷൻചന്രൻദാലിൻ്റെ പരാതിയിൽ വധശ്രമത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!