കോട്ടയം: കുറുവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
തിരുവനന്തപുരത്ത് നിന്നും കണ്ണൂർ ഇരിട്ടിയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ മരിച്ചത് ഇരിട്ടി സ്വദേശി സിന്ധുവാണ്. ബസിൽ ഉണ്ടായിരുന്നത് മുഴുവൻ കണ്ണൂർ സ്വദേശികളാണ്.
തിങ്കളാഴ്ച വെളുപ്പിന് രണ്ട് മണിയോടെയായിരുന്നു അപകടം.
ചെങ്കല പള്ളിക്ക് സമീപം വളവ് തിരിഞ്ഞെത്തിയ ബസ് നിയന്ത്രണം വിട്ട് ഒരു വശത്തേക്ക് മറിയുകയായിരുന്നു.
ബസ് ചെരിഞ്ഞുവീണ വശത്തുണ്ടായിരുന്ന യാത്രക്കാരിലാണ് പരിക്കേറ്റവരിൽ ഭൂരിഭാഗവും.
സിന്ധുവും അതേ വശത്താണ് ഇരുന്നിരുന്നതെന്ന് പ്രാഥമിക വിലയിരുത്തൽ.
ബസിൽ ഏകദേശം 49 പേർ ഉണ്ടായിരുന്നതായും 18 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
പരിക്കേറ്റവരെ മോണിപ്പള്ളി സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭ്യമായ വിവരം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

