തളിപ്പറമ്പ് സൗത്ത് ഉപജില്ല ശാസ്ത്രോത്സവം സാമൂഹ്യ ശാസ്ത്രമേളയിൽ കയരളം നോർത്ത് എ.എൽ.പി സ്കൂളിന് തുടർച്ചയായ രണ്ടാം വർഷവും ചാമ്പ്യൻഷിപ്

Kannadiparamba online news
Screenshot

മയ്യിൽ
തുടർച്ചയായ രണ്ടാം വർഷവും തളിപ്പറമ്പ് സൗത്ത് ഉപജില്ല ശാസ്ത്രോത്സവം എൽ.പി. വിഭാഗം സാമൂഹ്യ ശാസ്ത്രമേളയിൽ കയരളം നോർത്ത് എ.എൽ.പി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. മുഴുവൻ മത്സരങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി 30 പോയിന്റുകളിൽ മുപ്പതും സ്വന്തമാക്കിയാണ് കിരീട നേട്ടം. വിജയികൾ: കൃഷ്ണദേവ് എസ് പ്രശാന്ത് (ക്വിസ്), ഫാത്തിമ പി.പി, കൃഷ്ണദേവ് എസ് പ്രശാന്ത് (ചാർട്ട്), ആയിഷ മെഹറിൻ, ആയിഷത്തുൽ മറിയം (ആൽബം നിർമ്മാണം). പറശ്ശിനിക്കടവ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദനിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!