വളപട്ടണം : കാറിന് ഇടത് വശത്തുകൂടി സ്കൂട്ടർ ഓവർടേക്ക് ചെയ്യവേ ഹോൺ മുഴക്കിയതിന് കാറിലുണ്ടായിരുന്ന സർവ്വേ ഓഫീസ് ജീവനക്കാരനെ മർദ്ദിക്കുകയും ഹെൽമെറ്റ് കൊണ്ട് കാറിൻ്റെ ഗ്ലാസ് തകർക്കുകയും ചെയ്തുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ കേസ്. പയ്യന്നൂർ റിസർവേ സൂപ്രണ്ട് ഓഫീസിനു വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന കെ എൽ 29.എച്ച് 2758 നമ്പർ കാറിൻ്റെ ഉടമയും ഡ്രൈവറുമായ തളിപ്പറമ്പ് മുയ്യം വരഡൂൽ സ്വദേശി സി. പ്രദീഷിൻ്റെ പരാതിയിലാണ് കെ.എൽ. 13. എ.വൈ.8644 നമ്പർ സ്കൂട്ടർ യാത്രക്കാർക്കെതിരെ പോലീസ് കേസെടുത്തത്. 22 ന് ബുധനാഴ്ച വൈകുന്നേരം 3.50 മണിക്ക് വളപട്ടണം പാലത്തിന് മുകളിലായിരുന്നു സംഭവം. പരാതിക്കാരനും ഓഫീസ് ജീവനക്കാരനായ അബ്ദുൾ റഹീമും കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്കുള്ള യാത്ര മധ്യേയാണ് സംഭവം. ഫോൺ മുഴക്കിയ വിരോധത്തിൽ പ്രതികൾ സ്കൂട്ടർ കുറുകെയിട്ട് കാറിലുണ്ടായിരുന്ന സർവ്വേ ഓഫീസ് ജീവനക്കാരൻ അബ്ദുൾ റഹീമിനെ കയ്യേറ്റം ചെയ്യുകയും ഹെൽമെറ്റ് കൊണ്ട് കാറിൻ്റെ ഗ്ലാസ് അടിച്ചു തകർത്ത് 2500 രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തു. തുടർന്ന് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

