ശ്രീകണ്ഠാപുരത്ത് വൻ എംഡി എം എ വേട്ട : 26.851 ഗ്രാം എംഡി എം എ യുമായി യുവാവ് പിടിയിൽ

Kannadiparamba online news
Screenshot

ശ്രീകണ്ഠാപുരം: വാഹനത്തിൽ കടത്തികൊണ്ടുവരികയായിരുന്ന മാരക ലഹരി മരുന്നായ എംഡി എം എ യുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി . ചെങ്ങളായി കോട്ടപ്പറമ്പിലെ കെ.കെ. റാഷിദിനെ (33) യാണ് എക്സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ സി.എച്ച് നസീബും സംഘവും പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കോട്ടപ്പറമ്പ് വെച്ച് കെ എൽ 04. എ.ഡി.8158 നമ്പർ ട്രാവലറിൽ കടത്തുകയായിരുന്ന
26.851 ഗ്രാം എംഡി എം എ യുമായി യുവാവ് അറസ്റ്റിലായത്.
പരിശോധനയിൽഅസി.എക്‌സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ വാസുദേവൻ പിസി, പ്രകാശൻ പി വി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായ രഞ്ജിത് കുമാർ പി എ ,പ്രദീപൻ എം വി, ഷഫീക്ക് എം എം,
,ഷാജി കെ വി , സിവിൽ എക്‌സൈസ് ഓഫീസർമാരായ രമേശൻ എം, ശ്യാംജിത്ത് ഗംഗാധരൻ, വനിത സിവിൽ എക്സൈസ് ഓഫീസർ മല്ലിക പി കെ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ കേശവൻ ടി എം എന്നിവരും ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!