മാതോടം : കേരളോത്സവം 2025 ലെ കലാ-കായിക പ്രതിഭകളെ ആദരിച്ച് രണതാര കലാ കായികസമിതി മാതോടം “ആദരവ് 2025” എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് തല കേരളോത്സവത്തിൽ ക്ലബ്ബിന് വേണ്ടി മത്സരിച്ചവരെ ആദരിക്കുന്ന ചടങ്ങും അത്താഴവിരുന്നും മാതോടം എൽ.പി.സ്കൂളിൽ വച്ച് നടന്നു.
കലാ സാംസ്കാരിക പ്രവർത്തകനായ ശ്രീ. സി. വിനോദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. രണതാരയോടൊപ്പം പ്രവർത്തിക്കുന്നവരുടെ സർഗ്ഗപരവും കായികപരവുമായ കഴിവുകൾ വളർത്തിയെടുക്കാൻ സമിതി തുടർന്നും ഒരു താങ്ങും തണലുമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
കേരളോത്സവവുമായി സഹകരിച്ച എല്ലാവർക്കും അത്താഴവിരുന്നൊരുക്കുകയും, വിജയ-പരാജയങ്ങൾ നോക്കാതെ മത്സരത്തിൽ പങ്കെടുത്തവരെ ആദരിക്കുകയും ചെയ്തതിനെ അദ്ദേഹം മാതൃകാപരമായി വിലയിരുത്തി.
പരിപാടിയിൽ സീനിയർ ബോയ്സ് വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യനായ ആരോമൽ പുരുഷോത്തമൻ നെയും, കലാതിലക പട്ടം നേടിയ രേവതി രവീന്ദ്രൻ നെയും പ്രത്യേകം ആദരിച്ചു.
സെക്രട്ടറി സൗരവ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പ്രജൽ രാജ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് മെമ്പർ വന്ദന കെ.പി. നന്ദി പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

