മൂന്നാമത് അസൈനാർ മാസ്റ്റർ സ്മാരക പുരസ്കാരം ഡോ.മോയിൻ ഹുദവി മലയമ്മക്ക്

Kannadiparamba online news

പയ്യന്നൂർ: കെ.കെ അസൈനാർ മാസ്റ്റർ സ്മാരക സമിതി ഏർപ്പെടുത്തിയ മൂന്നാമത് അസൈനാർ മാസ്റ്റർ സ്മാരക പുരസ്കാരത്തിന് ചരിത്രകാരനും ഗ്രന്ഥകാരനും മമ്പറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് ഹെറിറ്റേജ് സ്റ്റഡീസ് ഡയറക്ടറുമായ ഡോ. മോയിൻ ഹുദവി മലയമ്മ അർഹനായി. ചരിത്ര പഠന രംഗത്തും ഗവേഷണരംഗത്തും നൽകിയ സംഭാവനകൾ മുൻനിർത്തിയാണ് ഇദ്ദേഹത്തെ അവാർഡിനായി തിരഞ്ഞെടുത്തത്. വ്യത്യസ്ഥ ചരിത്ര- ഗവേഷണ വിഷയങ്ങളിലായി നാൽപതോളം ഗ്രന്ഥങ്ങൾ രചിച്ച ഇദ്ദേഹം പ്രാദേശിക പൈതൃക – ചരിത്ര പഠന-ഗവേഷണ രംഗത്തും അവയുടെ പ്രചരണ രംഗത്തും സജീവമാണ്. കൂടാതെ വിവിധ ചരിത്ര മേഖലകളെ സ്പർശിക്കുന്ന നൂറിലേറെ ചരിത്ര സെമിനാറുകളിൽ വിഷയാവതരണം നിർവ്വഹിക്കുകയും പുതു തലമുറയിലേക്ക് ചരിത്ര ബോധം സന്നിവേശിപ്പിക്കുന്നതിനായുള്ള പരിശ്രമങ്ങൾ തുടർന്ന് വരികയും ചെയ്യുന്നുണ്ട്. 10,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ഈ മാസം 26 ന് ഞായറാഴ്ച വൈകുന്നേരം 4.30 ന് രാമന്തളിയിൽ വെച്ച് സംഘടിപ്പിക്കുന്ന അസൈനാർ മാസ്റ്റർ അനുസ്മരണ ചടങ്ങിൽ വെച്ച് ടി.ഐ മധുസൂദനൻ എം.എൽ.എ സമ്മാനിക്കും.

വാർത്താ സമ്മേളനത്തിൽ സ്മാരക സമിതി കൺവീനർ രാഘവൻ കടന്നപ്പള്ളി, സി.എം.സി അബ്ദുറഹ്മാൻ, കെ.കെ അഷറഫ്, അഡ്വ. പി.കെ ശബീർ, അഫ്സൽ രാമന്തളി, ഇ.കെ ശരീഫ എന്നിവർ പങ്കെടുത്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!