കാട്ടാമ്പള്ളിയിൽ യുവാവിന് കുത്തേറ്റു കാർ ഇടിച്ച് അപായപ്പെടുത്താനും ശ്രമം

Kannadiparamba online news
Screenshot

വളപട്ടണം : മുൻവിരോധത്തിൽവാക് തർക്കത്തിനിടെ യുവാവിനു കുത്തേറ്റു ബൈക്കിൽ ആശുപത്രിയിൽ കൊണ്ടുപോകും വഴി കാറിടിച്ച് കൊലപ്പെടുത്താനും ശ്രമം. ഇന്നലെ രാത്രി 10.30 മണിയോടെ കാട്ടാമ്പള്ളിക്കടുത്താണ് സംഭവം. തളിപ്പറമ്പ കുറുമാത്തൂർ കൊയ്യം ഗവ. ഹൈസ്കൂളിന് സമീപത്തെ അഷറഫിനാണ് കുത്തേറ്റത് സുഹൃത്ത് നാറാത്ത് സ്വദേശിയെ ആക്രമിക്കുകയും ചെയ്തു. വാക് തർക്കത്തിനിടെ രണ്ട് പേർ ചേർന്നാണ് ആക്രമിച്ചത് . ചെവിക്ക് സമീപത്തായി കഴുത്തിന്കുത്തേറ്റ അഷറഫിനെ ബൈക്കിൽ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി ആക്രമിച്ച പ്രതികൾ കാർ ഇടിച്ച് അപായപ്പെടുത്താനും ശ്രമിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വളപട്ടണം പോലീസ് കുത്തേറ്റ അഷറഫിനെ ജില്ലാ ആശുപത്രിയിലും തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!