കണ്ണപുരം: ലഹരി മരുന്ന് സൂക്ഷിച്ചിട്ടുണ്ടെന രഹസ്യവിവരത്തെ തുടർന്ന് ഡാൻ സാഫ് സ്ക്വാഡിന്റെ സഹായത്തോടെ
റെയ്ഡ് നടത്തിയ കണ്ണപുരം പോലീസ് വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ച മാരക ലഹരി മരുന്നായ 6.620ഗ്രാം എംഡിഎംഎയുമായി യുവാവിനെ പിടികൂടി. കെ. കണ്ണപുരം സ്വദേശി ആലയിൽ ഹൗസിൽഅൻഷാദിനെ (38) യാണ് എസ്.ഐ.അതുൽ രാജും സംഘവും അറസ്റ്റു ചെയ്തത് ഇന്ന് പുലർച്ചെ കെ. കണ്ണപുരത്തെ വീട്ടിൽ വെച്ചാണ് എംഡിഎംഎയുമായി പ്രതി പിടിയിലായത്. പോലീസ് സംഘത്തിൽ ഗ്രേഡ് എസ്.ഐ. മുഹ്ത്താർ, സിവിൽ പോലീസ് ഓഫീസർമാരായ വിജേഷ്, നിഖിത , ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ബിനു പ്രബീഷ് എന്നിവരും ഉണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

