കമ്പിൽകടവ് : അനധികൃതമായി പുഴ മണൽ കടത്തുന്നതിനിടെ മണലും ടിപ്പർ ലോറിയും പിടിയിൽ. മണൽ കടത്തുകാർ ഓടിരക്ഷപ്പെട്ടു. പോലീസ് പട്രോളിംഗിനിടെ ഇന്ന് പുലർച്ചെ ഒരു മണിയോടെ കമ്പിൽകടവിൽ വെച്ചാണ് മണൽ കടത്തുകയായിരുന്ന കെ എൽ . 21 . 6873 നമ്പർ ടിപ്പർ ലോറി വളപട്ടണം ഇൻസ്പെക്ടർ പി. വിജേഷും സംഘവും പിടികൂടിയത്. മണൽ ലോറി കസ്റ്റഡിയിലെടുത്ത പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

