ചാല : പൂച്ചയെ പിടിക്കാൻ രാത്രി എത്തിയ തെരുവുനായ്ക്കളിൽ ഒന്ന് കാറിന്റെ ബോണറ്റിനുള്ളിൽ കുടുങ്ങിയ സംഭവം നട്ടംതിരിഞ്ഞ് വീട്ടുകാർ. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ചാല ഭഗവതീക്ഷേത്രത്തിനു സമീപത്തെ വീട്ടിലാണ് സംഭവം നടന്നത്.
വീട്ടിൽ സ്ഥിരമായി വരാറുള്ള രണ്ടു പൂച്ചകൾ രാത്രി കാറിന്റെ അടിയിൽ വിശ്രമിക്കാറുണ്ടായിരുന്നു. ഇവയെ പിടിക്കാനെത്തിയ നായകളിൽ ഒന്ന് കാറിന്റെ അടിയിലൂടെ കയറി ബോണറ്റിനുള്ളിൽ കുടുങ്ങുകയായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാർക്ക് കാഴ്ച അതിശയകരമായിരുന്നു — നായയുടെ ശരീരം എൻജിനിനുള്ളിൽ കുടുങ്ങി തലകീഴ് നിലയിലായിരുന്നു.
അഗ്നിശമനസേനയെ വിളിച്ചെത്തിച്ചെങ്കിലും ഏറെ ശ്രമിച്ചിട്ടും നായയെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. പുലർച്ചെ മെക്കാനിക്കിന്റെ സഹായത്തോടെ പുറത്തെടുത്തപ്പോഴേക്കും അത് ചത്തുകിടക്കുകയായിരുന്നു. കുടുങ്ങിയ വെപ്രാളത്തിൽ ബോണറ്റിനുള്ളിലെ ഭാഗങ്ങൾ നായ കടിച്ചുമുറിച്ച് നശിപ്പിച്ചിരുന്നു.
ഒരാഴ്ച മുമ്പ് സർവീസ് കഴിഞ്ഞെത്തിച്ച കാറിന് വീണ്ടും അറ്റകുറ്റപ്പണിയാവശ്യമായി. കഴിഞ്ഞ മാസങ്ങളിലും നായ്‌ക്കൾ കടിച്ച് വാഹന ഭാഗങ്ങൾ തകർത്ത സംഭവങ്ങൾ പ്രദേശത്ത് ഉണ്ടായിട്ടുണ്ട്.
ചാലയിലെയും പരിസര പ്രദേശങ്ങളിലെയും തെരുവുനായ്ക്കളുടെയും കുറുക്കന്റെയും ശല്യം ഇപ്പോൾ നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. രാത്രിയോടെ മതിലുകൾ ചാടിക്കടന്ന് വീടുകൾക്കുള്ളിലേക്കെത്തുന്ന ഇവയുടെ ശല്യം നിയന്ത്രിക്കാൻ അധികൃതരുടെ ഇടപെടൽ ആവശ്യമാണ് എന്നതാണ് നാട്ടുകാരുടെ ആവശ്യം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

