കൊളച്ചേരി കയരോളങ്ങര ശിവദാസൻ (52) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെയാണ് കണ്ണൂർ പാറക്കണ്ടിക്ക് സമീപത്ത് വച്ച് നിർമാണ തൊഴിലാളിയായ ശിവദാസനെ ട്രെയിൻ തട്ടിയത്.
സാരമായ പരുക്കുകളോടെ ജില്ലാ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലും ശ്രീചന്ദിലും ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റിയിരുന്നു.
ഭാര്യ: പ്രീജ. മക്കൾ: ആതിര, അഞ്ജു. മരുമക്കൾ: വിപിൻ (പെരുമാച്ചേരി), മിഥുൻ (കൊളച്ചേരി). സഹോദരങ്ങൾ: സരോജിനി, ദേവി, പങ്കജം, പത്മിനി, പരേതയായ കുഞ്ഞിപ്പാറു.
സംസ്കാരം ഇന്ന് ബുധൻ പകൽ 11.30-ന് കണ്ടക്കൈ ശാന്തിവനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

