45 വർഷം പഴക്കമുള്ള പുല്ലുപ്പി സബ് സെൻറർ ഉപയോഗശൂന്യം; പുനർനിർമ്മാണത്തിന് ആവശ്യവുമായി നിവേദനം

Kannadiparamba online news
Screenshot

പുല്ലുപ്പി : 45 വർഷത്തിലധികം പഴക്കമുള്ള പുല്ലുപ്പി സബ് സെൻറർ കെട്ടിടം പൂർണമായും ഉപയോഗശൂന്യമായിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തോളമായി ഇവിടെ ഒരു വിധത്തിലുള്ള കുത്തിവെപ്പുകളും മറ്റ് പരിശോധനകളും നടത്താൻ സാധിക്കുന്നില്ലെന്നതാണ് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നത്.

പ്രായാധിക്യം മൂലം തകർച്ചയിലായ കെട്ടിടം പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് ചെഗുവേര സെൻറർ പുല്ലുപ്പി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് നിവേദനം സമർപ്പിച്ചു.

പ്രദേശത്തെ ജനങ്ങൾക്കും രോഗികൾക്കും അടിസ്ഥാനാരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി അടിയന്തിര ഇടപെടൽ ആവശ്യമാണ് എന്ന് നിവേദനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!