കിണറ്റിൽ വീണ കുടമെടുക്കാൻ ഇറങ്ങിയ ഗൃഹനാഥൻ മരിച്ചു

Kannadiparamba online news

പയ്യന്നൂർ: അയൽവാസിയുടെ കിണറ്റിൽ വീണ കുടമെടുക്കാൻ ഇറങ്ങിയ ഗൃഹനാഥൻ മുങ്ങി മരിച്ചു. രാമന്തളി ക്ഷീര വ്യവസായ സഹകരണ സംഘത്തിലെ പാൽ വിതരണക്കാരൻ
രാമന്തളി വില്ലേജ് ഓഫീസിന് സമീപത്തെ കെ.എം. രവീന്ദ്രൻ (64) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
രാമന്തളിയിലെ തമ്പാൻ എന്നയാളുടെ വീട്ടുവളപ്പിലെ 17 കോൽ ആഴമുള്ള കിണറ്റിൽ വീണ കുടമെടുക്കാൻ ഇറങ്ങിയപ്പോഴാണ് ദുരന്തം സംഭവിച്ചത്.
ഭാര്യ: കെ വി. ജാനകി. മക്കൾ: കെ.വി. സത്യജിത്ത്, കെ.വിദീപിക (യു.എ. ഇ) മരുമകൻ: ബിജു (യു.എ.ഇ. ).സഹോദരങ്ങൾ: ലക്ഷ്മണൻ, ബാലാമണി, രമേശൻ .
വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂരിൽ നിന്ന് ഫയർസ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ഓഫീസർമാരായ ഉന്മേഷ്, സത്യൻ എന്നിവർ കിണറ്റിലിറങ്ങി തിരച്ചിൽ നടത്തി. ഉന്മേഷ് ഏഴ് മീറ്റർ ആഴത്തിൽ സ്കൂബാ ഡൈവിംഗ് നടത്തിഅവശനിലയിലായ രവീന്ദ്രനെ പുറത്തെടുത്ത് പയ്യന്നൂർ താലൂക്കാശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.
അസി: സ്റ്റേഷൻ ഓഫീസർ തോമസ് ഡാനിയേൽ, ജീവനക്കാരായ പി.കെ. അജിത് കുമാർ, ജിജേഷ് രാജഗോപാൽ, ഇർഷാദ് . സി.കെ, ജോബി എസ്, അഖിൽ എം.എസ്, ഹോംഗാർഡ് മാരായ രാമചന്ദ്രൻ പി, ശ്രീജേഷ് എൻ.വി എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പയ്യന്നൂർ പോലീസ് ഇൻക്വസ്റ്റ് നടത്തും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!