കണ്ണൂർ: സിപിഐ(എം) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ അഴീക്കോടൻ സ്മാരക മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പാർക്കിങ് ഉൾപ്പെടെ ഏഴ് നിലകളിലാണ് ഈ ഭവനം നിർമിച്ചിരിക്കുന്നത്. വലിപ്പത്തിൽ രാജ്യത്തെ സിപിഐ(എം) പാർട്ടിയുടെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം എന്ന പ്രത്യേകതയാണ് ഇതിന്.
ഏകദേശം 25 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ ആധുനിക കെട്ടിടം സെക്രട്ടറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങൾ, മീഡിയാ സ്റ്റുഡിയോ, 500 പേർക്ക് ഇരിക്കാവുന്ന എ.കെ.ജി. സ്മാരക ഹാൾ, വിവിധ വിഭാഗങ്ങളുടെ ഓഫീസുകൾ എന്നിവ ഉൾക്കൊള്ളുന്നു.
പഴയ ഓഫീസ് കെട്ടിടത്തിന്റെ മാതൃകയും പാരമ്പര്യ ഘടനയും നിലനിർത്തിയാണ് പുതിയ കെട്ടിടം രൂപകൽപന ചെയ്തത്. പഴയ കെട്ടിടത്തിലെ മരത്തടികൾ പുതിയ കെട്ടിടത്തിലും ഉൾപ്പെടുത്തി പാരമ്പര്യത്തിന് മാന്യത നൽകിയിട്ടുണ്ട്.
പിണറായിയിൽ വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സിപിഐ(എം) കേരള സംസ്ഥാന കമ്മിറ്റിയുടെ പ്രധാന ശക്തികേന്ദ്രമായ കണ്ണൂർ ഇപ്പോൾ അതേ പ്രൗഢിയോടെയും ആധുനിക സൗകര്യങ്ങളോടെയും പുതിയ ഓഫീസ് കെട്ടിടത്തിലേക്ക് മാറിയിരിക്കുന്നു.

ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ വാവർക്കും സ്ഥാനമുണ്ട്, ഇത് ആർഎസ്എസ് അംഗീകരിക്കുന്നില്ല: മുഖ്യമന്ത്രി
കണ്ണൂർ: ശബരിമലയെ വലിയ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ വാവർക്കും പ്രധാന സ്ഥാനമുണ്ട്. ഇത് ആർഎസ്എസ് അംഗീകരിക്കുന്നില്ല. ഒരു മുസ്ലീമിന് എങ്ങനെ അയ്യപ്പന്റെ കഥയിൽ സ്വാധീനം കിട്ടുമെന്ന് സംഘപരിവാർ ചിന്തിക്കുന്നു. അമിത് ഷാ പറയുന്നത് പോലെ ബിജെപിക്ക് നൽകുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ തകർക്കാനാണ് ഉപകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

