പാലക്കയം തട്ടിൽ കൊളച്ചേരി സ്വദേശിയുടെ കാർ കത്തി നശിച്ചു

Kannadiparamba online news
Screenshot

തളിപ്പറമ്പ്: പാലക്കയം തട്ടിൽ എത്തിയ സഞ്ചാരികളുടെ കാർ കത്തി നശിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. കൊളച്ചേരി കായിച്ചിറ സ്വദേശിയായ നൗഷാദ് എന്നയാളുടെ നിസാൻ ടെറാനോ കാറാണ് തീപിടിച്ച് നശിച്ചത്.

പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് കാറിൽ ഉണ്ടായിരുന്നവർ ഉടൻ ഇറങ്ങി ഓടുകയായിരുന്നു. അതിനാൽ വലിയ അപകടം ഒഴിവായി. കാറ് പൂർണ്ണമായും കത്തി നശിച്ചു.

തളിപ്പറമ്പിൽ നിന്ന് അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും ശക്തമായ മഴ കാരണം തീ നിയന്ത്രണവിധേയമായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!