കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തുലാം ശനി അന്നദാന മഹോത്സവത്തിന് പിന്തുണയുമായി ടൗൺ ക്രിക്കറ്റ് ക്ലബ്ബ്. ക്ലബ്ബിന്റെ ഭാഗമായി 52 കിലോ അരി ക്ഷേത്രത്തിന് സമർപ്പിച്ചു
ക്ഷേത്രത്തിന്റെ മൈതാനത്ത് കളിക്കുന്ന ടൗൺ ക്രിക്കറ്റ് ക്ലബ്ബിന്റെ ഈ മനുഷ്യത്വപരമായ പ്രവർത്തി നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റി. ക്ലബ് അംഗങ്ങളായ ശ്രീകുമാർ, ഷിജു, രജീഷ് എന്നിവർ അന്നദാന സമർപ്പണത്തിന് നേതൃത്വം നൽകി.
“അന്നദാനം മഹാദാനം” — മറ്റൊന്നും പ്രതീക്ഷിക്കാതെ നൽകുന്ന ദാനം ശ്രേഷ്ഠമാണെന്നും, വിശന്നവർക്കു അന്നം നൽകുന്നവർ ഈശ്വരാനുഗ്രഹം ലഭിക്കുന്നുവെന്നും ഭക്തർ അഭിപ്രായപ്പെട്ടു.
തുലാം ശനി അന്നദാന ചടങ്ങുകൾ:
കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ തുലാം മാസത്തിലെ എല്ലാ ശനിയാഴ്ചകളിലും അന്നദാന സമർപ്പണം നടക്കുന്നു.
• ഒന്നാം ശനി – ഒക്ടോബർ 18 (തുലാം 1, പൂരം)
• രണ്ടാം ശനി – ഒക്ടോബർ 25 (തുലാം 8, അനിഴം)
• മൂന്നാം ശനി – നവംബർ 1 (തുലാം 15, ചതയം)
• നാലാം ശനി – നവംബർ 8 (തുലാം 22, മകീര്യം)
• അഞ്ചാം ശനി – നവംബർ 15 (തുലാം 29, ഉത്രം)
ഈ ധാർമിക പ്രവർത്തനത്തിൽ പങ്കുചേർന്ന് മാതൃകയായ ടൗൺ ക്രിക്കറ്റ് ക്ലബ്ബ് സമൂഹത്തിനും യുവതലമുറയ്ക്കും ഉത്തമ ഉദാഹരണമായി മാറിയിരിക്കുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

